പൂവാർ: അരുമാനൂർ ഇന്ത്യൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി പിഎസ്സി പഠന കേന്ദ്രം ആരംഭിച്ചു. കവി വിനോദ് വൈശാഖി വിദ്യാർഥിനി ഗായത്രി സുരേഷിനു പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു.എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റും അധ്യാപകനുമായ കെ.ചന്ദ്രശേഖരൻ അധ്യക്ഷനായി.
കവി അരുമാനൂർ രതികുമാർ, നയിനാർ ദേവക്ഷേത്രം ജനറൽ സെകട്ടറി അഡ്വ. എസ്.എസ്. അജിത്, എസ്എൻഡിപി യോഗം സൈബർ സേന വൈസ് ചെയർമാൻ ദീപു അരുമാനൂർ, രതീഷ് വിശ്വൻ എന്നിവർ പ്രസംഗിച്ചു. ട്രഷറി ഉദ്യോഗസ്ഥൻ ഷാജി കുമാറിനെ ആദരിച്ചു.